Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fierce In Pathanapuram

Kollam

പ​ത്ത​നാ​പു​ര​ത്ത് മ​ത്സ​രം പൊ​ടി​പാ​റും; ക​ളം​ നി​റ​ഞ്ഞ് ഗ​ണേ​ഷ്കു​മാ​റും ജ്യോ​തി​കു​മാ​റും

പ​ത്ത​നാ​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​നി​ൽ​ക്കെ പ​ത്ത​നാ​പു​ര​ത്ത് മ​ത്സ​രം പൊ​ടി​പാ​റു​മെ​ന്ന് ഉ​റ​പ്പാ​യി. ഇ​രു​മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ല്ലെ​ങ്കി​ലും യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും മ​ണ്ഡ​ല​ത്തി​ൽ ക​ളം​നി​റ​ഞ്ഞ് ക​ളി​ക്കു​ക​യാ​ണ്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ്‌​കു​മാ​ർ ത​ന്നെ​യാ​കും വീ​ണ്ടും ജ​ന​വി​ധി തേ​ടു​ന്ന​ത്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് ഗ​ണേ​ഷ്‌​കു​മാ​ർ ആ​റാം അ​ങ്ക​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്.

മ​ണ്ഡ​ല​ത്തി​ലെ ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും മ​ന്ത്രി ഓ​ടി എ​ത്തു​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. തു​ട​ർ​ച്ച​യാ​യി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചി​രു​ന്ന മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ ഭൂ​രി​പ​ക്ഷ​ത്തി​ലു​ണ്ടാ​യ ഇ​ടി​വ് ഗ​ണേ​ഷ്‌​കു​മാ​റി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു​ണ്ട്.​എ​ൻ​എ​സ് എ​സ്, എ​സ്എ​ൻഡി​പി നേ​തൃ​ത്വ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ട​ല​പി​ണ​ക്ക​ങ്ങ​ളും വി​ധി നി​ർ​ണ​യി​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്ക് വ​ഹി​ക്കും.

ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല ത​ന്നെ​യാ​കും ഇ​ത്ത​വ​ണ​യും ജ​ന​വി​ധി തേ​ടാ​ൻ സാ​ധ്യ​ത. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സി. ​ആ​ർ. ന​ജീ​ബി​ന്‍റെ പേ​രും അ​ഡ്വ. എം. ​സാ​ജു​ഖാ​ന്‍റെ പേ​രും ആ​ദ്യം ച​ർ​ച്ച​ചെ​യ്യ​പ്പെട്ടു​വെ​ങ്കി​ലും അ​വ​സാ​ന ലാ​പ്പി​ൽ ഒ​റ്റപ്പേ​രി​ലേ​ക്ക് എ​ത്തി തു​ട​ങ്ങി.

ക​ഴി​ഞ്ഞ ദി​വ​സം പ​ത്ത​നാ​പു​ര​ത്ത് ന​ട​ന്ന ആ​ർ​എ​സ്പി​യു​ടെ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ എ​ൻ.കെ. ​പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു വ​ച്ച​തും ജ്യോ​തി​കു​മാ​റി​ന്‍റെ വി​ജ​യ​ത്തെ കു​റി​ച്ചാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ ഗ​ണേ​ഷ്‌​കു​മാ​റി​ന്‍റെ ഭൂ​രി​പ​ക്ഷം പ​തി​നാ​യി​ര​ത്തോ​ളം കു​റ​ച്ചെ​ങ്കി​ൽ ഇ​ത്ത​വ​ണ ജ്യോ​തി​കു​മാ​ർ വി​ജ​യി​ക്കു​മെ​ന്നാ​ണ് പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞ​ത്.

മ​ണ്ഡ​ല​ത്തി​ൽ പ​ല​യി​ട​ത്തും ബൂ​ത്ത് ക​ൺ​വ​ൻ​ഷ​നു​ക​ൾ തു​ട​ങ്ങി ക​ഴി​ഞ്ഞു. ചു​മ​രു​ക​ളി​ൽ ചി​ഹ്നം വ​ര​ച്ച് സ്ഥാ​നാ​ർ​ഥി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് പ്ര​വ​ർ​ത്ത​ക​രും. ക​ഴി​ഞ്ഞ മാ​സം പ​ത്ത​നാ​പു​ര​ത്ത് എ​ത്തി​യ ചാ​ണ്ടി ഉ​മ്മ​നും ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല​യു​ടെ വി​ജ​യ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

സോ​ളാ​ർ കേ​സ് ഇ​ത്ത​വ​ണ​യും മ​ണ്ഡ​ല​ത്തി​ൽ ച​ർ​ച്ച​യാ​കു​മെ​ന്ന് ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സോ​ളാ​ർ ഗൂ​ഢാ​ലോ​ച​ന കേ​സ് മാ​റ്റി വെ​ക്ക​ണ​മെ​ന്ന് ഗ​ണേ​ഷ്‌​കു​മാ​ർ കോ​ട​തി​യി​ൽ ആ​വ​ശ്യ​പെ​ട്ടി​ട്ടു​ണ്ട്. 25ന് ​ഇ​തി​ന്മേ​ൽ കോ​ട​തി​യി​ൽ വാ​ദം ന​ട​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തി വി​ധി ഗ​ണേ​ഷ്‌​കു​മാ​റി​ന് എ​തി​രാ​യാ​ൽ ഉ​മ്മ​ൻ‌​ചാ​ണ്ടി വി​കാ​രം യു​ഡി​എ​ഫ് ആ​ളി​ക​ത്തി​ക്കു​മെ​ന്നു​റ​പ്പാ​ണ്. നി​ല​വി​ൽ ഇ​രു മു​ന്ന​ണി​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.​ജ്യോ​തി​കു​മാ​ർ ചാ​മ​ക്ക​ാല രാ​വി​ലെ ഏ​ഴു​മു​ത​ൽ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​ണ്. അ​തെ സ​മ​യം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി അ​ഖി​ൽ മാ​രാ​ർ പ​ത്ത​നാ​പു​ര​ത്ത് മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​വും ശ​ക്ത​മാ​ണ്.

 

Latest News

Up